മൂന്നാറിലെ ക്ഷേത്രത്തില്‍ മോഷണം: കാണിക്കവഞ്ചി കവര്‍ന്നു
മൂന്നാറിലെ ക്ഷേത്രത്തില്‍ മോഷണം: കാണിക്കവഞ്ചി കവര്‍ന്നു

ഇടുക്കി: മൂന്നാര്‍ ന്യൂനഗര്‍ ശക്തി വിനായക ക്ഷേത്രത്തില്‍ മോഷണം. തിങ്കളാഴ്ച പുലര്‍ച്ചയോടെ കാണിക്കവഞ്ചി മോഷണം പോയി. സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് മൂന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിനകത്ത് കയറിയ മോഷ്ടാവ് കാണിക്കവഞ്ചി കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ക്ഷേത്രോത്സവത്തിനായി നീക്കിവെച്ചിരുന്ന പണമാണ് നഷ്ടമായതെന്ന് ഭാരവാഹികള്‍ പറഞ്ഞു. മൂന്നാര്‍ സിഐ രാജന്‍ കെ അരമനയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഇത് രണ്ടാം തവണയാണ് ക്ഷേത്രത്തില്‍ മോഷണം നടക്കുന്നത്.
What's Your Reaction?






