ഏലം കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തി തത്തശല്യം
ഏലം കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തി തത്തശല്യം

ഇടുക്കി: നെടുങ്കണ്ടം മാവടി മേഖലയില്‍ ഏലം കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തി തത്തകളുടെ ശല്യം. കൂട്ടമായെത്തുന്ന തത്തകള്‍ ഏക്കറുകണക്കിന് കൃഷിയിടങ്ങളിലെ ഏലക്കായ്കളാണ് തിന്ന് നശിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ തത്തകള്‍ കൃഷിയിടങ്ങളില്‍ എത്താറുണ്ടായിരുന്നെങ്കിലും കൃഷി നശിപ്പിച്ചിരുന്നില്ല. ഇത്തവണയാണ് വിള നാശം കൂടുതല്‍. പാട്ടകൊട്ടിയും മറ്റും ശബ്ദമുണ്ടാക്കി ഇവയെ തുരത്താന്‍ കര്‍ഷകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പൂര്‍ണമായും ഫലപ്രദമല്ല. ശബ്ദ്ം കേള്‍ക്കുമ്പോള്‍ മരങ്ങളിലേയ്ക്ക് പറന്നുയരുന്ന ഇവ കര്‍ഷകര്‍ മാറിയാല്‍ ഉടന്‍ തിരികെയെത്തും. പൂര്‍ണമായും ഇവയെ തുരത്താനാവില്ലെങ്കിലും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
What's Your Reaction?






