മ്ലാമല ശാന്തിപ്പാലം നിര്‍മാണത്തില്‍ ഇടപെട്ടവര്‍ക്ക് അനുമോദനവും ഫാത്തിമാ സ്‌കൂള്‍ ലീഗല്‍ സര്‍വീസ് ക്ലബ്ബ് വാര്‍ഷിക സമ്മേളനവും 

മ്ലാമല ശാന്തിപ്പാലം നിര്‍മാണത്തില്‍ ഇടപെട്ടവര്‍ക്ക് അനുമോദനവും ഫാത്തിമാ സ്‌കൂള്‍ ലീഗല്‍ സര്‍വീസ് ക്ലബ്ബ് വാര്‍ഷിക സമ്മേളനവും 

Sep 17, 2024 - 18:31
Sep 17, 2024 - 18:34
 0
മ്ലാമല ശാന്തിപ്പാലം നിര്‍മാണത്തില്‍ ഇടപെട്ടവര്‍ക്ക് അനുമോദനവും ഫാത്തിമാ സ്‌കൂള്‍ ലീഗല്‍ സര്‍വീസ് ക്ലബ്ബ് വാര്‍ഷിക സമ്മേളനവും 
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ മ്ലാമല ഫാത്തിമാ സ്‌കൂള്‍ ലീഗല്‍ സര്‍വീസ് ക്ലബ്ബ് വാര്‍ഷിക സമ്മേളനവും ശാന്തിപ്പാലം നൂറടിപ്പാലം നിര്‍മാണത്തിനായി ഇടപെട്ട ജഡ്ജുമാര്‍, ജന പ്രതിനിധികള്‍, ഗവ:ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുള്ള അനുമോദന യോഗവും നടന്നു. വാഴൂര്‍ സോമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രളയത്തില്‍ തകര്‍ന്ന ശാന്തിപ്പാലവും നൂറടിപ്പാലവും ഒരുനാടിന്റെ യാത്രാമാര്‍ഗത്തെ തന്നെ പ്രതിസന്ധിയിലാഴ്ത്തിയതോടെയാണ് ഫാത്തിമാ സ്‌കൂളിലെ 5 വിദ്യാര്‍ഥികള്‍ അധ്യാപകരുടെയും പിടിഎയുടെയും സഹകരണത്തോടെ ശാന്തിപ്പാലം യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി ജയന്തിദിനത്തില്‍ രാഷ്ട്ര പിതാവിനുള്ള അപേക്ഷയായി കത്തയച്ചത്. തുടര്‍ന്ന് ശാന്തിപ്പാലം നിര്‍മാണം വൈകിയതോടുകൂടി പീരുമേട് ലീഗല്‍ സര്‍വ്വീസ് അതോരിറ്റിയുടെ നിര്‍ദേശങ്ങള്‍ സ്വീകാര്യമാക്കിക്കൊണ്ട് ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് നേരിട്ട് കത്തയച്ചു. തുടര്‍ന്ന് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ശാന്തി പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത്.  ഇതിനിടയിലാണ് കഴിഞ്ഞപ്രളയത്തില്‍ നുറടിപ്പാലവും തകര്‍ന്നത് ഇതിനോടനുബന്ധമായി നൂറടിപ്പാലവും പുനര്‍നിര്‍മിക്കണമെന്ന വിദ്യാര്‍ഥികളുടെ നിര്‍ദേശപ്രകാരം ഈ പാലവും പുനര്‍ നിര്‍മിക്കുകയായിരുന്നു. ചടങ്ങില്‍ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷനായി. സ്‌കൂള്‍ ലീഗല്‍ ക്ലബ് പ്രസിഡന്റ് ലിനോ ലാലിച്ചന്‍ സ്വാഗതമാശംസിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി , ജസ്റ്റീസ് കെ.ടി നിസാര്‍ അഹമ്മദ് തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌പെഷ്യല്‍ ജഡ്ജ് ദിനേശ് എം. പിള്ളൈ മുഖ്യാഥിതിയായിരുന്നു. സബ് ജഡ്ജ് അരവിന്ദ് ബി. എടയോടി, ഫാ. മാത്യു ചെറുതാനിക്കല്‍, ടിഎല്‍സി പീരുമേട് പാനല്‍ അഡ്വ: എം സുരേഷ്, പി.എല്‍.വി സുനില്‍ ജോണി തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow