വണ്ടിപ്പെരിയാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ 63-ാം മൈലില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു 63 മൈല്‍ സ്വദേശി നേടിയപറമ്പില്‍ സ്റ്റെല്ല (65) ആണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. സഹ തൊഴിലാളികള്‍ക്കൊപ്പം ഏലത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന സ്റ്റെല്ലയെ കാട്ടുപോത്ത് പിന്നില്‍ വന്ന് കുത്തുകയായിരുന്നു. പരിക്കേറ്റ സ്റ്റെല്ലയെ വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടര്‍ ചികിത്സയ്ക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേയ്ക്കും മാറ്റി. ആശുപത്രിയിലെത്തിയ വാഴൂര്‍ സോമന്‍ എം.എല്‍.എ പ്രദേശവാസികളുമായി ചര്‍ച്ച നടത്തി. ഇതിനിടെ വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുംമായി നേരിയ രീതിയില്‍ വാക്കുതര്‍ക്കമുണ്ടായി. കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഇതിന് ശാശ്വതപരിഹാരമുണ്ടാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
What's Your Reaction?






