നെടുങ്കണ്ടം ഗവ. പോളിടെക്‌നിക് കോളേജില്‍ അഡ്മിഷന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു
നെടുങ്കണ്ടം ഗവ. പോളിടെക്‌നിക് കോളേജില്‍ അഡ്മിഷന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

ഇടുക്കി: നെടുങ്കണ്ടം ഗവ.പോളിടെക്‌നിക് കോളേജില്‍ അഡ്മിഷന്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. എസ്എസ്എല്‍സി വിജയമാണ് അടിസ്ഥാന യോഗ്യത. +2 ( സയന്‍സ്), വിഎച്ച്എസ്ഇ, ഐടിഐ പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്ക് അഡ്മിഷന്‍ നേടാം. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നി ബ്രാഞ്ചുകളിലേക്കാണ് അഡ്മിഷന്‍. കൊച്ചിന്‍ മെട്രോ, ദുബായ് പോര്‍ട്ട്, കെഎസ്ഇബി, ബിഎസ്എന്‍എല്‍, ഇന്ത്യന്‍ റെയില്‍വെ, പിഡബ്ല്യൂഡി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളില്‍ തൊഴിലവസരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 97479 63544, 7902583454 , 9497282788 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ഹോസ്റ്റല്‍, കോളേജ് ബസ് ,ക്യാംപസ് വൈഫൈ, മള്‍ട്ടി ജിം , കൗണ്‍സിലിംഗ്, കാന്റീന്‍, മൈതാനം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, ഡാറ്റാ സയന്‍സ്, ഇലക്ട്രിക് വെഹിക്കിള്‍ ടെക്‌നോളജി എത്തിക്കല്‍ ഹാക്കിംഗ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിലും പരിശീലനം ലഭ്യമാണ്.
What's Your Reaction?






