ഇരട്ടയാര്‍ നോര്‍ത്ത് ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല
ഇരട്ടയാര്‍ നോര്‍ത്ത് ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല

ഇടുക്കി: ഇരട്ടയാര്‍ നോര്‍ത്ത് ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ തിരുവുത്സവത്തോടനുബന്ധിച്ച് കാര്‍ത്തിക പൊങ്കാല നടന്നു. ക്ഷേത്രം തന്ത്രി കുമരകം മൃത്യുഞ്ജയം തന്ത്രവിദ്യാപീഠം, മുഖ്യകാര്യദര്‍ശി ബ്രഹ്‌മശ്രീ ജിതിന്‍ ഗോപാലന്‍ തന്ത്രികള്‍ എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് പൊങ്കാല ഉത്സവം നടത്തിയത്. വൈകുന്നേരം എട്ടുമണിക്ക് ഇരട്ടയാര്‍ നോര്‍ത്ത് ഒരുമ ഗ്രൂപ്പ് അവതരിപ്പിക്കുന്ന തിരുവാതിരയും 8:30ന് കട്ടപ്പന മാതുലക്ഷ്മി & പാര്‍ട്ടി അവതരിപ്പിക്കുന്ന ചില്ലാട്ടവും , അവസാന ദിവസമായ വെള്ളിയാഴ്ച രാവിലെ 7.50ന് ഗുരുദേവക്ഷേത്രശിലാ സ്ഥാപനവും, വൈകിട്ട് ഏഴുമണിക്ക് ഇരട്ടയാര്‍ നോര്‍ത്ത് എന്‍ എസ് എസ് കരയോഗമന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രയും തുടര്‍ന്ന് കൊല്ലം ഹാസ്യമിത്ര അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ എന്റര്‍ടൈന്‍മെന്റ് ഷോയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം പ്രസിഡന്റ് എ.എസ് രാജേഷ്, സെക്രട്ടറി രാജന്‍ ദാമോദരന്‍, വൈസ് പ്രസിഡന്റ് ടി ജി പുരുഷോത്തമന്‍, കമ്മിറ്റിയംഗങ്ങളായ രാജേഷ് തെക്കേപൊയ്കയില്‍, വി ഡി ഉത്തമന്‍, എ കെ സതീഷ്, ടി ജി ശിവാനന്ദന്‍, സുമ ബിനു, ശോഭന പ്രഭാകരന്‍, അമ്പിളി സന്തോഷ് തുടങ്ങിയവര്‍ ഉത്സവ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
What's Your Reaction?






