എൻ.എസ്.എസ് മൂങ്കിപ്പള്ളം കരയോഗം വാർഷിക പൊതുയോഗം
എൻ.എസ്.എസ് മൂങ്കിപ്പള്ളം കരയോഗം വാർഷിക പൊതുയോഗം

ഇടുക്കി: 2891-ാം നമ്പർ എൻ.എസ്.എസ് മൂങ്കിപ്പള്ളം കരയോഗത്തിൻ്റെ വാർഷിക പൊതുയോഗം നടന്നു. വണ്ടൻമേട് മൂങ്കിപ്പള്ളം എൻ.എസ്.എസ് മന്നം മെമ്മോറിയൽ
കരയോഗ മന്ദിരത്തിൽ വച്ച് നടന്ന പൊതുയോഗം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ആർ.മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ആർ. മണിക്കുട്ടനെ ആദരിക്കുകയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. കരയോഗം സെക്രട്ടറി പി. എം രാജഗോപാലൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി രവീന്ദ്രൻ ഏ. ജെ മുഖ്യപ്രഭാഷണം നടത്തി. റ്റി. കെ. അനിൽകുമാർ, ശ്യാമള മധു, തുളസിധരൻപിള്ള തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
What's Your Reaction?






