ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ സേവാദള്‍ ധര്‍ണ
ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ സേവാദള്‍ ധര്‍ണ

ഇടുക്കി: ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും ജോലിക്കാരെയും നിയമിക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക, പിണറായി സര്‍ക്കാര്‍ നീതി പാലിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സേവാദള്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു.
കെ.പി.സി.സി സെക്രട്ടറി തോമസ് രാജന്‍ സമരം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സേവാദള്‍ ഉപ്പുതറ മണ്ഡലം കമ്മിറ്റി സിജോ പാറക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി അരുണ്‍ പൊടിപാറ, പി.എം വര്‍ക്കി പൊടിപ്പാറ, പി.ടി തോമസ്, വി. കെ കുഞ്ഞുമോന്‍, ജോര്‍ജ് വര്‍ഗീസ്, ഷിനോ ജോസഫ്, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






