ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് എല്‍ പി സ്‌കൂള്‍ വാര്‍ഷികം
ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് എല്‍ പി സ്‌കൂള്‍ വാര്‍ഷികം

ഇടുക്കി: ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് എല്‍പി സ്‌കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷകര്‍ത്ത്യ ദിനവും നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ മാത്യു ഈന്തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഡോ: ജോര്‍ജ് തുമ്പനിരപ്പേലിന്റെ അധ്യക്ഷനായി. ഇരട്ടയാര്‍ പഞ്ചായത്ത് മെമ്പര്‍ ബിന്‍സി ജോണി മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലാലി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രീ പ്രൈമറി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേബിള്‍ എഫ് സി സി, പിടിഎ പ്രസിഡന്റ് ജോമോന്‍ വാട്ടപ്പിള്ളില്‍, എം പി ടി എ പ്രസിഡന്റ് ജിഷ ബിജു, സ്‌കൂള്‍ ലീഡര്‍ സ്റ്റീഫന്‍ എം ത്രോജന്‍, സ്‌കൂള്‍ സെക്രട്ടറി അലോണ ജയ്‌മോന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
What's Your Reaction?






