ശാന്തൻപാറ ചൂണ്ടലിൽ കാട്ടാന കൂട്ടം കൃഷി നശിപ്പിച്ചു
ശാന്തൻപാറ ചൂണ്ടലിൽ കാട്ടാന കൂട്ടം കൃഷി നശിപ്പിച്ചു

ഇടുക്കി: ശാന്തൻപാറയ്ക്ക് സമീപം ചൂണ്ടലിൽ കാട്ടാന ആക്രമണം.ഏക്കർ കണക്കിന് ഭൂമിയിലെ കൃഷിനശിപ്പിച്ചു. എട്ട് ആനകൾ ഉൾപ്പെടുന്ന ഒരു കൂട്ടവും അഞ്ചെണ്ണം ഉള്ള മറ്റൊരു കൂട്ടവുമാണ് കൃഷി നശിപ്പിച്ചത്. ഷണ്മുഖവേൽ, പി എസ് വില്യം, പി ടി മുരുകൻ എന്നിവരുടെ തോട്ടങ്ങളാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചകാലമായി കാട്ടാന കൂട്ടം മേഖലയിൽ തുടരുന്നത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
What's Your Reaction?






