ജെസിഐ ഇരട്ടയാര്‍ ചാപ്റ്റര്‍ ലഹരി വിരുദ്ധ സദസ് നടത്തി
ജെസിഐ ഇരട്ടയാര്‍ ചാപ്റ്റര്‍ ലഹരി വിരുദ്ധ സദസ് നടത്തി

ഇടുക്കി: ജൂനിയര്‍ ചേമ്പര്‍ ഓഫ് ഇന്റര്‍നാഷണല്‍ ഇരട്ടയാര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സദസ് നടത്തി. കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകന്‍ ഉദ്ഘാടനം ചെയ്തു. കലാകായിക രചനാ മത്സരങ്ങളിലൂടെയും ബോധവല്‍ക്കരണ പരിപാടികളിലൂടെയും വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും ഇടയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടുപോകുമെന്ന് സംഘാടകര്‍ പറഞ്ഞു. ജെസിഐ ഇരട്ടയാര്‍ പ്രസിഡന്റ് സിജോ ഇലന്തൂര്‍ അധ്യക്ഷനായി. വിമുക്തി നോഡല്‍ ഓഫീസര്‍ സാബുമോന്‍ എം സി മുഖ്യപ്രഭാഷണം നടത്തി. ഇരട്ടയാര്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് റെജി ഇലിപ്പുലിക്കാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി ഇരട്ടയാര്‍ യൂണിറ്റ് പ്രസിഡന്റ് സജി അയ്യനാകുഴി, ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോര്‍ജുകുട്ടി എം വി , ജെസിഐ കട്ടപ്പന പ്രസിഡന്റ് അനൂപ് തോമസ്, അംഗങ്ങളായ കിരണ്‍ ജോര്‍ജ് തോമസ്, സെസില്‍ ജോസ്, ജോസ്‌ന ജോബിന്‍, വിദ്യാര്‍ത്ഥി പ്രതിനിധി അല്‍സാ മരിയ ജോര്‍ജ്, എന്നിവര്‍ സംസാരിച്ചു. ചാപ്റ്റര്‍ സെക്രട്ടറി ജോയല്‍ ജോസ്, ജോസ്, ജിഷ് ജോണ്‍, അലന്‍ മനോജ്, റ്റോണി ചാക്കോ , ആദര്‍ശ് മാത്യു, ആനന്ദ് തോമസ്, ദീപക് ജോസഫ്, സുധീഷ് പാലക്കുഴ എലിസബത്ത് മരിയ സിബി, ഡോണ്‍ സിജി, നന്ദികേഷ് കെ.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






