എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍

ഇടുക്കി: എല്‍ഡിഎഫ് കാഞ്ചിയാര്‍ മേഖല തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം ജെ മാത്യു ഉദ്ഘാടനം ചെയ്തു. മതേതരത്വം തകര്‍ത്ത് അധികാരം നിലനിര്‍ത്തുകയാണ് ബിജെപി ലക്ഷ്യമെന്നും ബ്രിട്ടീഷുകാരുടെ അതേ തന്ത്രങ്ങളാണ് ഇവര്‍ പ്രയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് നേതാവ് എം വി കുര്യന്‍ അധ്യക്ഷത വഹിച്ചു. എല്‍ ഡി എഫ് നേതാക്കളായ വി ആര്‍ സജി, വി ആര്‍ ശശി, മാത്യു ജോര്‍ജ്, ജോസ് ഞായര്‍കുളം, വി വി ജോസ്, പി ജെ സത്യപാലന്‍, സാലി ജോളി, ബിജു ഐക്കര, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






