കഞ്ഞിക്കുഴി ശിവസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
കഞ്ഞിക്കുഴി ശിവസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
ഇടുക്കി: എസ്എന്‍ഡിപി കഞ്ഞിക്കുഴി ശാഖാ യോഗത്തിന്റെ നേതൃത്വത്തിലുള്ള ശിവസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി. ശാന്തിമാരായ പുരുഷോത്തമന്‍, ബ്രഹ്‌മശ്രി സുമിത്ത്, വിജീഷ് എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. 22 മുതല്‍ 27 വരെയാണ് ഉത്സവം നടക്കുന്നത്. 27ന് ഘോഷയാത്രയോടെ ഉത്സവത്തിന് കൊടിയിറങ്ങും. വൈകിട്ട് 8ന് കോട്ടയം കമ്യൂണിക്കേഷന്റെ ഗാനമേള നടക്കും. ഉത്സവത്തോടനുബന്ധിച്ച് അമ്യൂസ്‌മെന്റ് പാര്‍ക്കുള്‍പ്പെടെയുള്ളവ സജ്ജികരിച്ചിട്ടുണ്ട്. പരിപാടികള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് സജീവ് ഈട്ടിക്കല്‍, സെക്രട്ടറി സുനില്‍ മുല്ലപറമ്പില്‍, ചന്ദ്രന്‍കുട്ടി പൊങ്ങംപാറ, പ്രസാദ് ഇലവുങ്കല്‍, ഷിബു മുണ്ടപ്ലാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?