വിലയിടിവ് : റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍
വിലയിടിവ് : റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍
ഇടുക്കി: റബ്ബര്‍ കര്‍ഷകരെ ദുരിതത്തിലാക്കി വിലയിടിവ്. 180 മുതല്‍ 200 രൂപ വരെയാണ് നിലവില്‍ റബ്ബറിന്റെ വിപണിവില. 300ന് മുകളില്‍ വില ലഭിച്ചാല്‍ മാത്രമെ കര്‍ഷകര്‍ക്ക് ഇത്് ലാഭകരമാകുകയുള്ളു. പലരും റബ്ബര്‍കൃഷി ഉപേക്ഷിച്ച് മറ്റുകൃഷികളിലേയ്ക്ക് തിരിയുന്ന സാഹചര്യവുമുണ്ട്. കൂലി നല്‍കി ടാപ്പിങ് നടത്തിയാല്‍ ചെലവ് കഴിഞ്ഞാല്‍ ലാഭമില്ലാത്ത് അവസ്ഥയാണ്. തോട്ടങ്ങളില്‍ കാടുകയറിയും റബ്ബര്‍ വെട്ടാതെയും നശിക്കുന്ന സ്ഥിതിയുണ്ട്. കൂലിക്ക് ആളെ കിട്ടാനില്ലാത്തതും പ്രതിസന്ധിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടാകണമെന്നും സബ്‌സിഡി അടക്കം ലഭ്യമാക്കി റബ്ബര്‍ കര്‍ഷകരെ പിടിച്ചുനിര്‍ത്തണമെന്നുമാണ് ഇവരുടെ ആവശ്യം. കൂലി, വളം, പരിചരണം ഇവയുടെ പണം കഴിച്ചാല്‍ ലാഭമല്ല നഷ്ടമാണുവരുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. സ്വന്തമായി ടാപ്പിങ് ചെയ്യുന്നവര്‍ക്ക് കൂലിച്ചെലവ് മാത്രം ലഭിക്കുന്ന സ്ഥിതിയുണ്ട്. കേരളത്തില്‍നിന്ന് വരും നാളുകളില്‍ പരിപൂര്‍ണമായി റബ്ബര്‍ കൃഷി ഇല്ലാതാകുമെന്ന് ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.
What's Your Reaction?