കുമളി കൊല്ലംപട്ടടയിലെ കുടിവെള്ള പൈപ്പിന്റെ ചോര്‍ച്ച കണ്ടെത്തി 

കുമളി കൊല്ലംപട്ടടയിലെ കുടിവെള്ള പൈപ്പിന്റെ ചോര്‍ച്ച കണ്ടെത്തി 

Aug 6, 2026 - 14:42
 0
കുമളി കൊല്ലംപട്ടടയിലെ കുടിവെള്ള പൈപ്പിന്റെ ചോര്‍ച്ച കണ്ടെത്തി 
This is the title of the web page

ഇടുക്കി: കുമളി കൊല്ലംപട്ടട കുരിശുമലയിലെ കുടിവെള്ള പൈപ്പ് പൊട്ടിയ സ്ഥാനം കണ്ടെത്തി. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രണ്ടുദിവസം നടത്തിയ പരിശോധനയിലാണ് ചോര്‍ച്ച കണ്ടെത്തിയത്. കുരിശുമലയില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്നര ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള  ജലസംഭരണിയുടെ പ്രധാന പൈപ്പില്‍നിന്ന് വെള്ളം ചോര്‍ന്ന് തൊട്ടടുത്തുള്ള വീടിന്റെ അടിത്തറയിലേക്ക് ഇറങ്ങുകയും വീടിന്റെ തറയും മണ്‍തിട്ടയും അപകടാവസ്ഥയിലാകുകയും ചെയ്തിരുന്നു. ഒരുമാസത്തിലേറെയായി ചോര്‍ച്ച ഉണ്ടായിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്ര നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന്് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കുകയും ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തുകയായിരുന്നു. കുമളി പഞ്ചായത്തിലെ എട്ടു വാര്‍ഡുകളിലേക്കുള്ള ജലവിതരണം ഈ ബൂസ്റ്റിങ് ടാങ്കില്‍നിന്നാണ് നടന്നിരുന്നത്. ചോര്‍ച്ച കണ്ടെത്തുന്നതിനുവേണ്ടി ജിയോളജിസ്റ്റിനെ വരുത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് തൃശ്ശൂരില്‍ നിന്ന് ലീക്ക് ഡിറ്റക്ടര്‍ മെഷീന്‍ എത്തിച്ച് പരിശോധിച്ചെങ്കിലും വിജയിച്ചിരുന്നില്ല. തുടര്‍ന്നാണ് കുഴികള്‍ എടുത്ത് പരിശോധന നടത്തിയത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow