ഏലപ്പാറ നാലാംമൈലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് തിരുവനന്തപുരം സ്വദേശി മരിച്ചു: 3 പേര്‍ക്ക് പരിക്ക്
ഏലപ്പാറ നാലാംമൈലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് തിരുവനന്തപുരം സ്വദേശി മരിച്ചു: 3 പേര്‍ക്ക് പരിക്ക്
ഇടുക്കി: ഏലപ്പാറ നാലാംമൈലില്‍ മലയോര ഹൈവേയില്‍നിന്ന് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. 3 പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശി ജെറിന്‍(38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ദിവ്യ(29), നവ്യ(26) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന അജിന്‍(36) പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഓട്ടത്തിനിടെ കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം.
What's Your Reaction?