അടിമാലിയില്‍ കര്‍ഷക കോണ്‍ക്ലേവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു
അടിമാലിയില്‍ കര്‍ഷക കോണ്‍ക്ലേവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു
ഇടുക്കി: ജില്ലയിലെ ഭൂ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ കര്‍ഷക കോണ്‍ക്ലേവ് നടന്നു. ജില്ലയിലെ വിവിധ വിഷയങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ചയായി.കോണ്‍ക്ലേവില്‍ പങ്കെടുത്ത പ്രതിനിധികളുമായി മുഴുവന്‍ സമയവും സംവദിച്ച പ്രതിപക്ഷ നേതാവ് ഒടുവില്‍ വിഷയങ്ങളില്‍ യുഡിഎഫിന്റെ നിലപാട് പ്രഖ്യാപിച്ചു.അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി കോണ്‍ക്ലേവില്‍ മോഡറേറ്ററായി. നിര്‍മാണ നിരോധനമടക്കം ഏര്‍പ്പെടുത്തി ഇടതുസര്‍ക്കാര്‍ ജില്ലയിലെ ആളുകളെ പ്രതിസന്ധിയിലാക്കിയെന്നും ജില്ലക്കുമേല്‍ കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നുമാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും വാദം. കര്‍ഷകര്‍, തൊഴിലാളികള്‍, വ്യാപാരികള്‍, കര്‍ഷക സംഘടനാ ഭാരവാഹികള്‍, മത, സാമുദായിക പ്രതിനിധികള്‍ തുടങ്ങിയവരെല്ലാം ജില്ല നേരിടുന്ന വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. അടിമാലി സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളി പാരിഷ് ഹാളിലാണ് കര്‍ഷക കോണ്‍ക്ലേവിനുള്ള വേദിയൊരുക്കിയിരുന്നത്. ഡിസിസി പ്രസിഡന്റ് സി പി മാത്യു, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോയി വെട്ടിക്കുഴി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ഭൂപ്രശ്‌നങ്ങളില്‍ പരിഹാരം തേടുകയാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് പറയുമ്പോഴും തദ്ദേശ, നിയമ സഭാതിരഞ്ഞെടുപ്പുകള്‍ അടുക്കെ ജില്ലയിലെ ഭൂവിഷയങ്ങളെ വീണ്ടും സജീവ ചര്‍ച്ചയാക്കാനും കോണ്‍ക്ലേവിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്.
What's Your Reaction?