ചെങ്കരയിലെ എസ്റ്റേറ്റില്‍ വൈദ്യുതി മോഷണം: അന്വേഷിക്കാനെത്തിയ കരാര്‍ ജീവനക്കാരന് മര്‍ദനം: 3 ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍

ചെങ്കരയിലെ എസ്റ്റേറ്റില്‍ വൈദ്യുതി മോഷണം: അന്വേഷിക്കാനെത്തിയ കരാര്‍ ജീവനക്കാരന് മര്‍ദനം: 3 ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍

Oct 4, 2025 - 10:34
 0
ചെങ്കരയിലെ എസ്റ്റേറ്റില്‍ വൈദ്യുതി മോഷണം: അന്വേഷിക്കാനെത്തിയ കരാര്‍ ജീവനക്കാരന് മര്‍ദനം: 3 ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍
This is the title of the web page

ഇടുക്കി: എസ്റ്റേറ്റ് ലയത്തിലെ വൈദ്യുതി മോഷണം തടയാന്‍ ശ്രമിച്ച കെഎസ്ഇബി കരാര്‍ ജീവനക്കാരനെ മര്‍ദിച്ച ഇതര സംസ്ഥാന തൊഴിലാളികളെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കര എച്ച്എംഎല്‍ എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന അസ്മത്തലി, ഹഫിസില്‍ റഹ്‌മാന്‍, അസിമുല്‍ ഇസ്ലാം എന്നിവരെയാണ് കുമളി എസ്എച്ച്ഒ അഭിലാഷ് കുമാറും സംഘവും പിടികൂടിയത്. കരാര്‍ ജീവനക്കാരന്‍ ചെങ്കര സ്വദേശി അയ്യാദുരൈ(49)യെയാണ് കൈയേറ്റം ചെയ്തത്. കഴിഞ്ഞ ഒന്നിന് രാത്രി എട്ടോടെയാണ് സംഭവം. ലയത്തിലൂടെ വലിച്ചിട്ടുള്ള വൈദ്യുതി കമ്പികളില്‍നിന്ന് അനധികൃതമായി കണക്ഷന്‍ വലിച്ചിട്ടുള്ളതായി ബോര്‍ഡിന് വിവരം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് അന്വേഷിക്കാനെത്തിയ അയ്യാദുരൈയെ മൂവരുംചേര്‍ന്ന് മര്‍ദിച്ചു. നിലത്തിട്ട് ചവിട്ടുകയും തലയില്‍ കമ്പ് കൊണ്ട് അടിക്കുകയും ചെയ്തതായി അയ്യാദുരൈ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow