കെഎസ്ഇബി ജീവനക്കാര്‍ മുറിച്ചുമാറ്റിയ മരച്ചില്ലകള്‍ മലയോര ഹൈവേയോരത്ത് തള്ളി: കാല്‍നടയാത്രികര്‍ക്ക് ഭീഷണി
കെഎസ്ഇബി ജീവനക്കാര്‍ മുറിച്ചുമാറ്റിയ മരച്ചില്ലകള്‍ മലയോര ഹൈവേയോരത്ത് തള്ളി: കാല്‍നടയാത്രികര്‍ക്ക് ഭീഷണി

ഇടുക്കി: വൈദ്യുതി ലൈനുകള്‍ക്കുസമീപത്തെ മരച്ചില്ലകള്‍ കെഎസ്ഇബി ജീവനക്കാര്‍ വെട്ടിയശേഷം അലക്ഷ്യമായി മലയോര ഹൈവേയോരത്ത് തള്ളിയതായി പരാതി. മാട്ടുക്കട്ടയ്ക്കും മേരികുളത്തിനുമിടയില്‍ ഇത്തരത്തില്‍ റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന മരച്ചില്ലകള്‍ കാല്‍നടയാത്രികര്‍ക്ക് ഭീഷണിയാകുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന നടപ്പാതയിലും മരക്കമ്പുകള്‍ കൂടിക്കിടക്കുകയാണ്. കെഎസ്ഇബിയുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമായി. ഇവ നീക്കി അപകടഭീഷണി ഒഴിവാക്കാനും നടപടിയില്ല. വാഹനങ്ങള്‍ മരച്ചില്ലകളില്‍ ഇടിച്ച് അപകടമുണ്ടാകാനും സാധ്യതയുണ്ട്. അടിയന്തരമായി ഇവ നീക്കി അപകടാവസ്ഥ ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






