വണ്ടിപ്പെരിയാറില്‍ ടാറ്റാ ഐറിസ് 300 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ ടാറ്റാ ഐറിസ് 300 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്
ഇടുക്കി: വണ്ടിപ്പെരിയാര്‍ പശുമല രണ്ടാം ഡിവിഷനില്‍ നിയന്ത്രണം നഷ്ടപ്പെട്ട ടാറ്റാ ഐറിസ് 300 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ പാല്‍രാജിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 8ഓടെയാണ് അപകടം. ജോലി കഴിഞ്ഞെത്തിയ പാല്‍രാജിന്റെ വാഹനം വീടിന്റെ മുറ്റത്തെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. പരിക്കേറ്റ പാല്‍രാജിനെ കുമളി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം പൂര്‍ണമായി തകര്‍ന്നു.
What's Your Reaction?