മുള്ളരിക്കുടിയില്‍നിന്ന് മോഷണംപോയ ഓട്ടോറിക്ഷ കണ്ടെത്താന്‍ സഹായിച്ചത് എഴുകുംവയല്‍ നാട്ടുകൂട്ടം കൂട്ടായ്മ
മുള്ളരിക്കുടിയില്‍നിന്ന് മോഷണംപോയ ഓട്ടോറിക്ഷ കണ്ടെത്താന്‍ സഹായിച്ചത് എഴുകുംവയല്‍ നാട്ടുകൂട്ടം കൂട്ടായ്മ

ഇടുക്കി: മുള്ളരിക്കുടിയില്‍നിന്ന് തസ്‌കര സംഘം മോഷ്ടിച്ച ഓട്ടോറിക്ഷ കണ്ടെത്താന്‍ സഹായകരമായത് എഴുകുംവയല്‍ നാട്ടുകൂട്ടം കൂട്ടായ്മ ഇടപെടല്‍. വ്യാഴാഴ്ച രാത്രി ഓട്ടോറിക്ഷ മോഷണംപോയ വിവരമറിഞ്ഞ കൂട്ടായ്മ അംഗങ്ങളും നാട്ടുകാരും ഉടന്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. നാട്ടുകൂട്ടം കോ ഓര്‍ഡിനേറ്റര്‍ ജോണി പുതിയാപറമ്പില്‍ കൂട്ടായ്മ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും സന്ദേശം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എഴുകുംവയല്‍ ആശാരിക്കവലയില്‍ മോഷ്ടാവ് ഉപേക്ഷിച്ച ഓട്ടോറിക്ഷ നാട്ടുകാര്‍ കണ്ടെത്തി പൊലീസില്‍ അറിയിച്ചു. നാട്ടുകൂട്ടം പ്രവര്‍ത്തകരായ പുളിക്കത്തുണ്ടിയില്‍ സണ്ണി, ചെരുവില്‍ തോമാച്ചന്‍, കൊങ്ങമല ബെന്നി, കളത്തിക്കുന്നേല്‍ റോബിന്‍സ് എന്നിവര്‍ തെരച്ചിലിന് നേതൃത്വം നല്‍കി.
What's Your Reaction?






