സിപിഐ ജില്ലാ സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
സിപിഐ ജില്ലാ സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു

ഇടുക്കി: സി പി ഐ ജില്ല സമ്മേളന വിജയത്തിനായുള്ള സ്വാഗത സംഘ രൂപീകരണയോഗം കട്ടപ്പനയില്‍ നടന്നു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ. കെ അഷറഫ് ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി ഭരണം സമ്പന്നര്‍ക്കുവേണ്ടി മാത്രമായി മാറി. തൊഴിലാളി വിരുദ്ധ നിലപാട് കൈമുതലാക്കി ഭരണം നടത്തുന്ന കേന്ദ്രഭരണത്തെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണ്. മുതലാളിത്ത-സാമ്രാജ്യശക്തികളുടെ കടന്നുവരവിന്റെ തോത് വര്‍ധിച്ചു്. തൊഴിലാളി, വ്യാപാര മേഖലകള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഇതിനെതിരായുള്ള പോരാട്ടം ശക്തമാക്കണമെന്നും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാരെന്നും കെ കെ അഷ്‌റഫ് പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ കെ ശിവരാമന്‍ അധ്യക്ഷനായി. കട്ടപ്പന മണ്ഡലം സെക്രട്ടറി വി ആര്‍ ശശി, ജോസ് ഫിലിപ്പ്, എം വൈ ഓസേപ്പ്, ജയാ മധു, വി കെ ധനപാല്‍, പി പളനിവേല്‍, പ്രിന്‍സ് മാത്യു എന്നിവര്‍ സംസാരിച്ചു. വാഴൂര്‍ സോമന്‍ എംഎല്‍എ, അഡ്വ. പി ചന്ദ്രപാല്‍, എ കെ പ്രീയന്‍, സി യു ജോയി, വി ആര്‍ പ്രമോദ്, വി കെ ബാബുകുട്ടി, കെ കെ ഷാജി, ജെയിംസ് ടി അമ്പാട്ട്, കെ ടി ഓമനകുട്ടന്‍, സുനില്‍ സെബാസ്റ്റ്യന്‍, സി എ ഏലിയാസ്, സി കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






