ഇടുക്കി: എഴുകുംവയല്‍ കുരിശുമലയില്‍ വലിയ നോമ്പാചരണത്തിന്റെ ഭാഗമായുള്ള കുരിശുമല തീര്‍ഥാടനം ആരംഭിച്ചു. ഒന്നാം വെള്ളിയായ ഇന്ന്‌രാവിലെ 9. 30ന് കുരിശുമല അടിവാരത്തുള്ള ടൗണ്‍ കപ്പേളയില്‍ നിന്ന് പരിഹാര പ്രദക്ഷിണം ആരംഭിച്ചു. തീര്‍ഥാടന ദേവാലയത്തിലെ കുര്‍ബാനയ്ക്കും വചന പ്രഘോഷണത്തിനും ഫാ. തോമസ് കുഴിയന്‍പ്ലാവില്‍ ഫാ. സോബിന്‍ കൈപ്പയില്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ആഗോള കത്തോലിക്കാസഭയുടെ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് എഴുകുംവയല്‍ കുരിശുമല കയറുന്ന തീര്‍ഥാടകര്‍ക്ക് തിരുസഭ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡമനുസരിച്ച് ദണ്ഡവിമോചനം അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോണി പുതിയാപറമ്പില്‍ 9447521827 എന്ന നമ്പരില്‍ ബന്ധപ്പെടുക.