വയനാടിന് കൈത്താങ്ങായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി   

 വയനാടിന് കൈത്താങ്ങായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി   

Aug 1, 2024 - 22:23
 0
 വയനാടിന് കൈത്താങ്ങായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി   
This is the title of the web page

ഇടുക്കി:വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി  യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അസംബ്ലി, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശേഖരിച്ച വസ്തുക്കള്‍ കട്ടപ്പനയിലെ കളക്ഷന്‍ സെന്ററില്‍ എത്തിച്ച ശേഷമാണ് വയനാട്ടിലേയ്ക്ക് എത്തിക്കുന്നത്.വസ്ത്രങ്ങള്‍ ,ചെരുപ്പുകള്‍, ഭക്ഷ്യവസ്തുക്കള്‍ , നാപ്കിന്‍സുകള്‍, കുടിവെള്ളം  തുടങ്ങിവയാണ് ശേഖരിക്കുന്നത്.  ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറക്കപ്പറമ്പില്‍,  വൈസ് പ്രസിഡന്റ് ശാരി ബിനുശങ്കര്‍,  ഇടുക്കി അസംബ്ലി പ്രസിഡന്റ് ആല്‍ബിന്‍ മണ്ണഞ്ചേരിയില്‍, ഉടുമ്പന്‍ചോല അസംബളി പ്രസിഡന്റ് ആനന്ദ് തോമസ്, വിവിധ മണ്ഡലം പ്രസിഡന്റുമാരായ അലന്‍ സി മനോജ് , ജെയിംസ് ഫ്രാന്‍സിസ്, ടിനു ദേവസ്യ, പ്രവര്‍ത്തകരായ അഭിലാഷ് വാലുമേല്‍, ജെറിന്‍ ജോജോ , അരുണ്‍കുമാര്‍, എന്‍ അഖില്‍, ആര്‍ വിഘ്‌നേഷ് , നിബു തോമസ്, നജീബ് തേക്കിന്‍ കാട്ടില്‍ , അലയ്‌സ് വാരിക്കാട്ട്, ആഹാസ് ഡൊമിനിക്, എ എം ബിബിന്‍  എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow