വണ്ടിപ്പെരിയാറില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍
വണ്ടിപ്പെരിയാറില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍

ഇടുക്കി: വണ്ടിപ്പെരിയാറില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ഇഞ്ചിക്കാട് കുരിശുമല സ്വദേശി മാരികനി (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കുരിശുമലയില്‍ താമസിക്കുന്ന വീട്ടമ്മയെ ഇയാള്‍ മദ്യപിച്ചെത്തി ക്രൂരമായി മര്‍ദിക്കുകയും ലൈംഗികാതിക്രമം നടത്താന്‍ ശ്രമിക്കുകയും ചെയ്തത്. മര്‍ദനത്തില്‍ പരിക്കേറ്റ വീട്ടമ്മ വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ ചികിത്സ തേടിയിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം, ബലാത്സംഗ ശ്രമം, അഡ്രോസിറ്റി ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വണ്ടിപ്പെരിയാര്‍ എസ്‌ഐ ടി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?






