വണ്ടിപ്പെരിയാര്‍ സലാമിയ എസ്റ്റേറ്റില്‍ കടന്നലാക്രമണം: 6 പേര്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാര്‍ സലാമിയ എസ്റ്റേറ്റില്‍ കടന്നലാക്രമണം: 6 പേര്‍ക്ക് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ സലാമിയ എസ്റ്റേറ്റിലുണ്ടായ കടന്നലാക്രമണത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റു. എസ്റ്റേറ്റിലെ തൊഴിലാളികളായ കലൈഅരസി (44) പ്രിയ ( 35 )ഓമന (45) ശോഭന ( 44 )മേരിക്കുട്ടി ( 6O) സരോജ (65)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. മലന്തൂക്ക് ഇനത്തില്‍പ്പെട്ട കടന്നലാണ് ആക്രമിച്ചത്. പരിക്കേറ്റ 2 പേര്‍ സ്ഥലത്തുവച്ച് തന്നെ ബോധരഹിതരായി. കടന്നല്‍ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചശേഷം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറേ നാളുകള്‍ക്കിടയില്‍ ഇത് മൂന്നാം തവണയാണ് തോട്ടം തൊഴിലാളികള്‍ക്കുനേരെ കടന്നലാക്രമണമുണ്ടാകുന്നത്.
What's Your Reaction?






