വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്‌കൂളിന് സമീപം രൂപപ്പെട്ടിരിക്കുന്ന ഗര്‍ത്തം അപകട ഭീഷണിയാവുന്നതായി പരാതി
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്‌കൂളിന് സമീപം രൂപപ്പെട്ടിരിക്കുന്ന ഗര്‍ത്തം അപകട ഭീഷണിയാവുന്നതായി പരാതി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം രൂപപ്പെട്ടിരിക്കുന്ന ഗര്‍ത്തം അപകട ഭീഷണിയാവുന്നതായി പരാതി. കഴിഞ്ഞ 2 ആഴ്ചകള്‍ക്കിടെ 4 ഇരുചക്ര വാഹന യാത്രികരാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. മഴക്കാലമാരംഭിച്ചതോടെ റോഡിലൂടെ ഒഴുകിയെത്തുന്ന മഴ വെള്ളം കെട്ടിക്കിടന്ന് ഗര്‍ത്തത്തിന്റെ വ്യാപ്തി വര്‍ധിക്കുകയും അപകട സാധ്യത വര്‍ധിക്കുകയും ചെയ്യും. ദേശീയപാത അധികൃതര്‍ ഈ അപകടക്കെണിക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പഞ്ചായത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കാല്‍നടയായി പോകുന്ന വിദ്യാര്‍ഥികള്‍ക്ക് റോഡിലെ ഗര്‍ത്തത്തില്‍ കയറാതെ വാഹനങ്ങള്‍ റോഡരുകിലൂടെ കടന്നുപോവുന്നത് അപകടഭീതി പരത്തുന്നതായും നാട്ടുകാര്‍ പറയുന്നു. മഴയത്ത് ടാറിംഗ് സാധ്യമാവാത്ത സാഹചര്യത്തില്‍ മക്ക് ഉപയോഗിച്ച് മഴക്കാലം കഴിയുന്നതു വരെ ഈ അപകട ഗര്‍ത്തം മൂടണമെന്ന ആവശ്യമാണ് വാഹന യാത്രികരും നാട്ടുകാരും സ്‌കൂള്‍ അധികൃതരും മുന്‍പോട്ട് വയ്ക്കുന്നത്
What's Your Reaction?






