ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ കമ്പത്തുനിന്ന് വഴിതിരിച്ച് വിട്ടുതുടങ്ങി
ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ കമ്പത്തുനിന്ന് വഴിതിരിച്ച് വിട്ടുതുടങ്ങി

ഇടുക്കി: തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ വണ്‍വേ സംവിധാനത്തിലൂടെ വഴിതിരിച്ച് വിട്ടുതുടങ്ങി. ഇടുക്കി, തേനി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കമ്പത്തുനിന്ന് കമ്പംമെട്ട് വഴി വെള്ളിയാഴ്ച രാവിലെ മുതല്‍ വാഹനങ്ങള്‍ കടത്തിവിട്ടുതുടങ്ങി. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ ശബരിമലയിലേക്ക് എത്തുന്നതിനും തിരിച്ചുപോകുന്നതിനും കുമളിവഴിയാണ് ഉപയോഗിച്ചിരുന്നത്. ഇത് കുമളി ലോവര്‍ ക്യാമ്പ് മേഖലയില്‍ വലിയ ഗതാഗതകുരിക്കിന് കാരണമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ മുതല്‍ കമ്പത്ത് തമിഴ്‌നാട് പൊലീസിന്റെയും ട്രാഫിക് പൊലീസിന്റെയും നേതൃത്വത്തില്‍ ദേശീയപാതയില്‍ ബാരിക്കേഡ് സംവിധാനം ഏര്‍പ്പെടുത്തി. ഇതുവഴിയെത്തുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി വഴിതിരിച്ച് വിടുന്നുണ്ട്. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവര്‍ കുമളി വഴി തന്നെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് മടങ്ങണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
What's Your Reaction?






