കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കെതിരെ വ്യാപാരി വ്യവസായി സമിതി നടത്തുന്നത് വ്യാജ പ്രചരണം

കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കെതിരെ വ്യാപാരി വ്യവസായി സമിതി നടത്തുന്നത് വ്യാജ പ്രചരണം

Jun 19, 2024 - 00:23
Jun 19, 2024 - 00:24
 0
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കെതിരെ വ്യാപാരി വ്യവസായി സമിതി നടത്തുന്നത് വ്യാജ പ്രചരണം
This is the title of the web page

ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കെതിരെ വ്യാപാരി വ്യവസായി സമിതിയുടെ വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്ന് തൊഴിലാളികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നഗരസഭ, പൊലീസ്, ആര്‍റ്റഒ എന്നിവിടങ്ങളില്‍ നല്‍കിയ നിരന്തര പരാതി പരിഗണിച്ച് കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനമനുസരിച്ചാണ് ബസ് സ്റ്റാന്‍ഡിന്റെ മറുഭാഗത്ത് അഞ്ച് ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനെതിരെയാണ് വ്യാപാരി വ്യവസായി സമിതി രംഗത്ത് വന്നിരിക്കുന്നത്. നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും വിവിധ സ്റ്റാന്‍ഡുകളില്‍ പെര്‍മിറ്റ് ലഭിച്ചവരും ദൂരസ്ഥലങ്ങളില്‍ നിന്നും എത്തുന്ന പെര്‍മിറ്റ് ഇല്ലാത്തവരുമായ അന്‍പതോളം ഓട്ടോറിക്ഷകളാണ് പുതിയ ബസ്റ്റാന്‍ഡിനുള്ളില്‍ കയറി ഗതാഗത തടസം സൃഷ്ടിക്കുകയും ഓട്ടം എടുക്കുന്ന സ്ഥിതിയുമാണ് നിലവിലുള്ളത്.

പുതിയ പാര്‍ക്കിംഗ് തുടങ്ങിയതോടെ ഈ പ്രശ്‌നത്തിന് ഏറെക്കുറെ പരിഹാരം ബസ്റ്റാന്‍ഡിനുള്ളില്‍ കറങ്ങി നടന്നിരുന്ന ഓട്ടോ റിക്ഷകളുടെ ശല്യം പരിഹരിക്കാന്‍ കഴിഞ്ഞതായും തൊഴിലാളികള്‍ പറഞ്ഞു. കേരളത്തിലെ മറ്റൊരു ബസ്റ്റാന്‍ഡിലും നടക്കാത്ത രീതിയില്‍ സ്വകാര്യ വാഹനങ്ങള്‍ സ്റ്റാന്‍ഡ് കൈയ്യടക്കുന്ന കാഴ്ചയാണ് ഇവിടെ കാണാറുള്ളത്. യാത്രക്കാര്‍ക്ക് ഭീഷണി സൃഷ്ടിച്ചു കൊണ്ട് സദാസമയവും ചീറിപ്പായുന്ന സ്വകാര്യ കാറുകളും ഇരുചക്ര വാഹനങ്ങളും ചരക്ക് ലോറികളുമുള്‍പ്പടെ സ്റ്റാന്‍ഡിനുള്ളില്‍ കയറുന്നത് തടയേണ്ടതിന് പകരം ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കെതിരെയുള്ള വ്യാപാരികളുടെ ഇടപെടല്‍ പ്രതിക്ഷേധാര്‍ഹമാണെന്നും തൊഴിലാളികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സണ്ണി ജോസഫ്, ബേബി വര്‍ക്കി, മാത്യു പി.എം., ഡിനു തോമസ്, പി.എന്‍.സോമന്‍, ബിജു ജി., പങ്കജാക്ഷന്‍ ആര്‍. തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow