കട്ടപ്പന ഡി ഇ ഒ ഓഫീസ് നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി അധ്യാപക സംഘടനകള്‍
കട്ടപ്പന ഡി ഇ ഒ ഓഫീസ് നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി അധ്യാപക സംഘടനകള്‍

ഇടുക്കി: കട്ടപ്പന ഡി ഇ ഒ ഓഫീസ് നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നിയമനത്തിന്റെ കാര്യം അന്വേഷിക്കാന്‍ വന്ന അധ്യാപികക്കെതിരെ അതിക്രമം നടത്തിയ കട്ടപ്പന ഡി ഇ ഒ യ്ക്ക് എതിരെയാണ് സംസ്‌കൃത അധ്യാപക ഫെഡറേഷന്‍, കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്, ദേശീയ അധ്യാപക യൂണിയന്‍, കെ പി എസ് ടി എ,കെ എസ് എസ് ടി എഫ് എന്നീ അധ്യാപക സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി. സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീപത്മനാഭന്‍ മാസ്റ്റര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗിള്‍ഡ് ഡയറക്ടര്‍ ഫാ. സിജു,ദേശീയ അധ്യാപക യൂണിയന്‍ ജില്ലാ പ്രസിഡന്റ് രാജേന്ദ്രന്‍, കെ പി എസ് ടി എ ജില്ലാ സെക്രട്ടറി ജോബിന്‍ കളത്തിക്കാട്ടില്‍ ,സംസ്ഥാന സമിതി അംഗം ജോര്‍ജ് ജേക്കബ്, കെ എസ് എസ് ടി എഫ് ജില്ലാ സെക്രട്ടറി ദിപു ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.
ഡിഇഒ ഓഫീസില്‍ നിന്നും ഉണ്ടായ ഈ ദുരനുഭവത്തിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കേരളത്തിലെ എല്ലാ ഓഫീസുകളിലേക്കും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംയുക്ത അധ്യാപക സമര സമിതി പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപത വിദ്യാലയങ്ങളിലെ അധ്യാപകര്‍, സംസ്‌കൃത അധ്യാപകര്‍ ഇടുക്കി കോട്ടയം ജില്ലകളിലെ അധ്യാപകര്‍ തുടങ്ങി നൂറോളം പേര്‍ ധര്‍ണയില്‍ പങ്കെടുത്തു.
What's Your Reaction?






