മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മെറിറ്റ് ഡേ
മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മെറിറ്റ് ഡേ

ഇടുക്കി: മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു. മെറിറ്റ് ഡേ ഋതം 2കെ24 എന്ന പേരില്‍ നടത്തിയ പരിപാടി ഇടുക്കി രൂപത വികാരി ജനറള്‍ ഫാ. മോണ്‍ ജോസ് പ്ലാച്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ് ടു പൊതുപരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ പ്രതിഭകളെ അനുമോദിക്കുന്നതിനായാണ് മെറിറ്റ് ഡേ സംഘടിപ്പിച്ചത്. എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ 39 കുട്ടികളെയും പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ 45 കുട്ടികളെയും ആണ് അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു.
സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് നരിതൂക്കില്‍ അധ്യക്ഷനായ യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മാത്യു സ്വാഗതം പറഞ്ഞു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജിജിമോള്‍ മാത്യു, അസിസ്റ്റന്റ് മാനേജര്‍ ഫാ. ആല്‍വിന്‍ മേക്കാട്ട്, പിടിഎ പ്രസിഡന്റ് ജയ്‌സണ്‍ കെ ആന്റണി, എം പി ടി എ പ്രസിഡന്റ് ശ്രീജ തങ്കച്ചന്‍, സ്റ്റാഫ് സെക്രട്ടറി സിബി ജോസഫ്, പ്രോഗ്രാം കണ്‍വീനര്‍ ഫാ. ടിനു പാറക്കടവില്‍, തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.
What's Your Reaction?






