വാളാര്‍ഡി അങ്കണവാടിയില്‍ ഹാപ്പി കേരളം പദ്ധതി നടത്തി
വാളാര്‍ഡി അങ്കണവാടിയില്‍ ഹാപ്പി കേരളം പദ്ധതി നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡി അങ്കണവാടിയില്‍ ഹാപ്പി കേരളം പദ്ധതി നടത്തി. സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമഗ്രക്ഷേമവും ഉന്നമനവും ഉറപ്പുവരുത്തി ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രങ്ങള്‍ ആക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹാപ്പി കേരളം. സാമൂഹ്യ ജീവിത പശ്ചാത്തലം, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി സന്തോഷത്തോടെ മുന്നേറാന്‍ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എസ് പുനിത അധ്യക്ഷയായി. പങ്കെടുത്ത മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി വിവിധ കലാ മത്സരങ്ങളും സംഘടിപ്പിച്ചു. ജനങ്ങള്‍ പൊതുവായി നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ സീമ മേരി, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഗോപിക ശിവന്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ആല്‍ഫി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






