ഭൂനിയമ ഭേദഗതി ബില്‍ ജില്ലയിലെ ഭൂപ്രശ്‌നം സങ്കീര്‍ണമാക്കും: ഡീന്‍ കുര്യാക്കോസ്

ഭൂനിയമ ഭേദഗതി ബില്‍ ജില്ലയിലെ ഭൂപ്രശ്‌നം സങ്കീര്‍ണമാക്കും: ഡീന്‍ കുര്യാക്കോസ്

Jan 11, 2024 - 18:20
Jul 8, 2024 - 19:03
 0
ഭൂനിയമ ഭേദഗതി ബില്‍ ജില്ലയിലെ ഭൂപ്രശ്‌നം സങ്കീര്‍ണമാക്കും: ഡീന്‍ കുര്യാക്കോസ്
This is the title of the web page

ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. ഭൂനിയമ ഭേദഗതിയുടെ കാണാപ്പുറങ്ങള്‍ എന്ന പേരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കട്ടപ്പനയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയില്‍ വരാനിരിക്കുന്നത് അന്ധകാരത്തിന്റെ ദിനങ്ങളാണെന്നും ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന തരത്തിലുള്ള തുടര്‍നടപടികളാണ് നടക്കുന്നതെന്നും എം പി കുറ്റപ്പെടുത്തി.

നിയമഭേദഗതി കൊണ്ട് ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളിലെ ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിച്ചെന്ന് ഇടതുപക്ഷം വ്യാപക പ്രചരണം നടത്തുന്നു. പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അഡ്വ. ഇ.എം. ആഗസ്തി ചര്‍ച്ച നയിച്ചു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് കെ ആര്‍ വിനോദ്, കേരള കോണ്‍ഗ്രസ്(ജെ) നേതാവ് നോബിള്‍ ജോസഫ്, കിഫ ജില്ലാ പ്രസിഡന്റ് ബബിന്‍ ജെയിംസ്, സീനിയര്‍ ജേണലിസ്റ്റ് ഫോറം സെക്രട്ടറി എ ജെ ബാബു, ദീപിക സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ എസ് ഫ്രാന്‍സിസ്, അനീഷ് മണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow