വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു 

 വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു 

Jan 21, 2025 - 18:05
 0
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു 
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി എം നൗഷാദ് അധ്യക്ഷനായി. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, ഹെഡ്മാസ്റ്റര്‍ കെ. മുരുകേശന്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജര്‍മലിന്‍, പിടിഎ വൈസ് പ്രസിഡന്റ് ആര്‍ രാമരാജ്, പിടിഎ എക്‌സിക്യൂട്ടീവ് അംഗം സബീര്‍ ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. അധ്യാപകരായ തങ്കദുരൈ, ജസ്റ്റിന്‍, മാരിയപ്പന്‍ അമൃതസെല്‍വി, ഡെയ്‌സി റാണി, അമുദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

What's Your Reaction?

like

dislike

love

funny

angry

sad

wow