പിറന്നാള്‍ ദിനത്തില്‍ കൂട്ടുകാര്‍ക്ക് വിത്തുകള്‍ നല്‍കി ആദിശ്രി
പിറന്നാള്‍ ദിനത്തില്‍ കൂട്ടുകാര്‍ക്ക് വിത്തുകള്‍ നല്‍കി ആദിശ്രി

ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്ത് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ആദിശ്രി പിറന്നാള്‍ ദിനത്തില്‍ കൂട്ടുകാര്‍ക്ക് മിഠായിക്കുപകരം നല്‍കിയത് വിവിധ ഇനം വിത്തുകളാണ്. സ്‌കൂളിലെ 615 വിദ്യാര്‍ഥികള്‍ക്കും 25 അധ്യാപകര്‍ക്കും പയറിന്റെയും ചോളത്തിന്റെയും വിത്തുകള്‍ നിറച്ച പാക്കറ്റുകളാണ് നല്‍കിയത്. 15000 വിത്തുകള്‍ മുളപ്പിക്കാനാണ് തീരുമാനം. ചെറുപ്രായത്തില്‍ തന്നെ പൊതുസ്ഥലങ്ങളില്‍ അടക്കം വൃക്ഷതൈകള്‍ നട്ടുപരിപാലിച്ച് പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കുന്ന ഈ കൊച്ചു മിടുക്കിയുടെ ഉദ്യമം സ്‌കൂളും ഏറ്റെടുത്തു. ബാംഗ്ലൂരില്‍ നിന്നാണ് വിത്തുകള്‍ എത്തിച്ചത്. ഓരോ സുഹൃത്തിനും നല്‍കേണ്ട വിത്തുകള്‍ അച്ഛന്‍ അനില്‍കുമാറിനൊപ്പം ചേര്‍ന്ന് ചെറിയ പേപ്പര്‍ പാക്കറ്റുകളില്‍ ആക്കിയാണ് സ്‌കൂളില്‍ എത്തിച്ചത്. സ്‌കൂള്‍ പരിസരത്തും വിത്തുകള്‍ നട്ടു.
What's Your Reaction?






