മലയോര സമര ജാഥയ്ക്ക് ഫെബ്രുവരി 1ന് കട്ടപ്പനയില്‍ സ്വീകരണം
മലയോര സമര ജാഥയ്ക്ക് ഫെബ്രുവരി 1ന് കട്ടപ്പനയില്‍ സ്വീകരണം

ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന മലയോര സമര ജാഥയ്ക്ക് ഫെബ്രുവരി 1ന് കട്ടപ്പനയില്‍ യുഡിഎഫ് കട്ടപ്പന മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കും. സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം എഐസിസി അംഗം അഡ്വ. ഇ എം അഗസ്തി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എട്ട് വര്‍ഷമായി മലയോര കര്‍ഷക ജനതയെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന സര്‍ക്കാരിനോടുള്ള ശക്തമായ താക്കീതായി മലയോര ജാഥ മാറുമെന്ന് അദ്ദേഹം പറഞ്ഞു. പിണറായിയുടെ നേതൃത്വത്തിലുള്ള 2 സര്‍ക്കാരുകളിലും ജില്ലയില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ ഉണ്ടായെങ്കിലും രണ്ടുപേരും ഇടുക്കിയുടെ ശാപമായി മാറുകയായിരുന്നു. ജില്ലയിലെ ജനങ്ങളുടെ മേല്‍ കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന മന്ത്രി സഭായോഗങ്ങളില്‍ രണ്ട് മന്ത്രിമാരും മൗനത്തിന്റെ വാല്‍മീകത്തില്‍ ആയിരുന്നുവെന്നും ഇ എം ആഗസ്തി പറഞ്ഞു. മണ്ഡലം ചെയര്‍മാന്‍ സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍, നിയോജക മണ്ഡലം ചെയര്‍മാന്‍ എം കെ പുരുഷോത്തമന്‍, നേതാക്കളായ അഡ്വ. കെ ജെ ബെന്നി, തോമസ് മൈക്കിള്‍, ബീനാ ടോമി, മനോജ് മുരളി, ഫിലിപ്പ് മലയാറ്റ്, സിനു വാലുമ്മേല്‍, ജോയി കുടുക്കച്ചിറ, ജോസ് മൂത്തനാട്ട്,ജോയി ആനിത്തോട്ടം തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






