നാഗര്‍കോവിലുണ്ടായ വാഹനാപകടത്തില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി മരിച്ചു
നാഗര്‍കോവിലുണ്ടായ വാഹനാപകടത്തില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി മരിച്ചു

ഇടുക്കി: തമിഴ്‌നാട് നാഗര്‍കോവിലുണ്ടായ വാഹനാപകടത്തില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി മരിച്ചു. ആനക്കുഴി അമ്പലമേട് സ്വദേശി അഖില്‍ (24) ആണ് മരിച്ചത്. മരണാന്തര ചടങ്ങുകള്‍ക്കായി പോകുന്ന വഴി ഇവര്‍ സഞ്ചരിച്ച വാഹനം ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 4ഓടെയാണ് അപകടമുണ്ടായത്. അഖിലിന്റെ മാതാപിതാക്കളായ ജെയിംസ്, ലിസി എന്നിവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ജെയിംസ് ആണ് വാഹനം ഓടിച്ചിരുന്നത്. അഖില്‍ ഇരുന്ന വശത്തേക്കാണ് എതിരെ വന്ന തമിഴ്‌നാട് സര്‍ക്കാര്‍ ബസ് ഇടിച്ചുകയറുകയായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച ആനക്കുഴി പൊതുശ്മശാനത്തില്‍ നടക്കും.
What's Your Reaction?






