ധീരതയ്ക്കുള്ള അവാർഡ് നീരജ് നന്ദന് നൽകി

ധീരതയ്ക്കുള്ള അവാർഡ് നീരജ് നന്ദന് നൽകി

Oct 16, 2023 - 03:19
Jul 6, 2024 - 06:58
 0
ധീരതയ്ക്കുള്ള അവാർഡ് നീരജ് നന്ദന് നൽകി
This is the title of the web page

15 വർഷം ഇന്ത്യൻ കരസേനയിൽ സേവനമനുഷ്ഠിച്ച് ജമ്മു കാശ്മീരിൽ രക്തസാക്ഷിത്വം വരിച്ച പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി സുബേദാർ ഷിജു അലക്സിന്റെ സ്മരണാർത്ഥം എർപ്പെടുത്തിയിട്ടുള്ള ധീരതയ്ക്കുള്ള അവാർഡ് തൃശ്ശൂർ പറപ്പൂക്കര സ്വദേശി മാസ്റ്റർ നീരജ് കെ നിത്യനന്ദിന് നൽകി . ഷിജു അലക്സിന്റെ രക്തസാക്ഷിത്വ ദിനത്തിൽ പെരിഞ്ചാംകുട്ടി ചെമ്പകപ്പാറയിൽ നടന്ന ചടങ്ങിൽ നെടുങ്കണ്ടം എൻസിസി 33 ബെറ്റാലിയൻ ലെഫ്റ്റനന്റ് കേണൽ തോമസുകുട്ടി എൻ സി പുരസ്കാരം നൽകി . വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സിന്ധു ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു.

10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 2021 മുതൽ 23 വരെയുള്ള കാലഘട്ടത്തിൽ നടത്തിയ ധീരകൃത്യങ്ങൾളാണ് അവാർഡിനായി പരിഗണിച്ചത്. 7 അപേക്ഷകൾ ലഭിച്ചതിൽ രാഷ്ട്രപതിയുടെ 2022ലെ ജീവൻ ഉത്തഗ് രക്ഷാ പതക് നേടിയ തൃശ്ശൂർ പറപ്പൂക്കര സ്വദേശി നീരജ് കെ നിത്യനന്ദനെ അവാർഡിനായി പരിഗണിക്കുകയായിരുന്നു. വലിയ കുളത്തിൽ സൈക്കിളുമായി വീണ ഒമ്പതു വയസ്സുകാരനെ നീന്തൽ അറിയാതെ സാഹസികമായി നീരജ് രക്ഷപ്പെടുത്തിയിരുന്നു. ഇടുക്കി പെരിഞ്ചാംകുട്ടി കുളമാക്കൽ കുടുംബാംഗമായിരുന്ന സുബേദാർ ഷിജുവിന്റെ രക്തസാക്ഷിത്വത്തിന്റെ വാർഷികത്തോടനുബന്ധിച്ച് കുടുംബാംഗങ്ങളും, സുഹൃത്തുകളും നാട്ടുകാരും ചേർന്ന് ഏർപ്പെടുത്തിയ ധീരതയ്ക്കുള്ള അവാർഡ് നീരജ് നിത്യാനന്ദിന് നെടുങ്കണ്ടം എൻസിസി 33 ബെറ്റാലിയൻ ലെഫ്റ്റനന്റ് കേണൽ തോമസുകുട്ടി എൻ സി നൽകി.

സുബൈദര്‍ ഷിജു അലക്സിന്റെ ചമ്പകപ്പാറയിലെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പരിപാടികൾക്ക് തുടക്കമായത്. സ്കൂൾ വിദ്യാർഥികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പൊതുസമ്മേളനം വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു ജോസ് ഉദ്ഘാടനം ചെയ്തു

ഫൗണ്ടേഷൻ കൺവീനർ ബിനോയ് കാരയ്ക്കവയൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചൻ തോമസ്, പഞ്ചായത്ത് അംഗങ്ങളായ സുരേഷ് മരുതോലയിൽ , റെജു ഇടിയാകുന്നേൽ ,ജോസ്മി ജോർജ് എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം പ്രമാണിച്ച് മുൻ സൈനികനായ സിബി കെ ജെ യെ ചടങ്ങിൽ ആദരിച്ചു. ഫൗണ്ടേഷൻ ഭാരവാഹികളായ ജയ്സി ഷിജു, ഷാജി അലക്സ് ,സുരേഷ് മരുലോലിൽ, ജയ്സൺ കെ. ആന്റണി, അലൻ ഷിജു എന്നിവരും ഫൗണ്ടേഷൻ ഭാരവാഹികളും നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow