വജ്ര ജൂബിലി ഫെലോഷിപ്പ്: അരങ്ങേറ്റം വര്‍ണാഭം
വജ്ര ജൂബിലി ഫെലോഷിപ്പ്: അരങ്ങേറ്റം വര്‍ണാഭം

ഇടുക്കി: സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പിലൂടെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ സൗജന്യ കലാപരിശീലനം പൂര്‍ത്തിയാക്കിയവരുടെ അരങ്ങേറ്റവും പ്രതിഭാ പുരസ്‌കാര വിതരണവും നടന്നു. ഫോക് ലോര്‍ അക്കാദമി ചെയര്‍മാനും കവിയുമായ ഒ എസ് ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ് അധ്യക്ഷനായി. കലാമണ്ഡലം തെക്കന്‍ കളരി വകുപ്പ് മേധാവി കലാമണ്ഡലം രവികുമാര്‍ സന്ദേശം നല്‍കി. ഫെലോഷിപ്പ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ് സൂര്യലാല്‍ പദ്ധതി വിശദീകരിച്ചു. സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, നഗരസഭ കൗണ്‍സിലര്‍മാരായ സിജു ചക്കുംമൂട്ടില്‍, സോണിയ ജെയ്ബി, ഫെലോഷിപ്പ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരായ ഉല്ലാസ് കലാമണ്ഡലം, രാഹുല്‍ കൊച്ചാപ്പി, മനോജ് പുത്തൂര്‍, അധ്യാപകരായ കലാമണ്ഡലം ശരത്ത്, കലാമണ്ഡലം ഹരിത, ഡോ. ബോബിന്‍ കെ രാജു, ടി ആര്‍ സൂര്യദാസ് എന്നിവര്‍ സംസാരിച്ചു. കലാ, സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് പ്രതിഭ പുരസ്‌കാരം നല്‍കി. ചെണ്ടമേളം, കര്‍ണാടക സംഗീതം, കഥകളി എന്നിവ പരിശീലിച്ചവര്‍ അരങ്ങേറി.
What's Your Reaction?






