വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൈടെക് വിഭാഗം കെട്ടിടോദ്ഘടനം
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൈടെക് വിഭാഗം കെട്ടിടോദ്ഘടനം

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൈടെക് വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 7 ഹൈടെക് ക്ലാസ് റൂമുകളും ഒരു സ്റ്റാഫ് റൂമും ഉള്‍പ്പെടെ 3 നിലകളിലായാണ് കെട്ടിടം നിര്‍മിച്ചത്. പ്രാദേശികതല യോഗവും കെട്ടിട ശിലാഫലക അനാച്ഛാദനവും വാഴുര്‍ സോമന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി.എം നൗഷാദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എസ്.പി രാജേന്ദ്രന്‍, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം ഉഷ വൈസ് പ്രസിഡന്റ് ശ്രീരാമന്‍ എം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീലാ കുളത്തിങ്കല്‍, പീരുമേട് എ.ഇ.ഒ രമേശ,് കൈറ്റ് ജില്ലാ കോഡിനേറ്റര്‍ ഷാജി മോന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ജര്‍മലിന്‍, പി.റ്റി.എ വൈസ് പ്രസിഡന്റ് ആര്‍ രാം രാജ്, സ്‌കൂള്‍ എച്ച്.എം കെ മുരുകേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






