തേനീച്ച ആക്രമണത്തില്‍ കുതിര ചത്തു: 30 പേര്‍ക്ക് കുത്തേറ്റു
തേനീച്ച ആക്രമണത്തില്‍ കുതിര ചത്തു: 30 പേര്‍ക്ക് കുത്തേറ്റു

ഇടുക്കി: തൊടുപുഴ മുതലക്കോടത്തിന് സമീപം പഴുക്കാകുളത്ത് തേനീച്ചയുടെ കുത്തേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ 30 പേര്‍ക്ക് പരിക്കേറ്റു. തേനീച്ച ആക്രമത്തില്‍ ഒരു കുതിര ചത്തു. ചേലമറ്റത്തില്‍ രാജന്‍(56), കണിയാംകുഴിയില്‍ അക്ഷയ് സുരേഷ്(14), ആക്കപ്പടിക്കല്‍ ചാക്കോ പൈലി(69) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാക്കോ പൈലിയുടെ കുതിരയാണ് തേനീച്ചയുടെ കുത്തേറ്റ് ചത്തത്. തൊടുപുഴ മൃഗാശുപത്രിയില്‍നിന്ന് ഡോക്ടര്‍മാരെത്തി പരിശോധിച്ച് മരുന്ന് നല്‍കിയെങ്കിലും വൈകിട്ടോടെ ചത്തു. പ്രദേശവാസിയുടെ ആള്‍താമസമില്ലാത്ത പുരയിടത്തിലെ പെരുന്തേനീച്ചയുടെ കൂടാണ് ഇളകിയത്. സ്‌കൂട്ടര്‍ യാത്രികനായ ഷിജുവിനെയാണ് തേനീച്ചക്കൂട്ടം ആദ്യം ആക്രമിച്ചത്. ഇദ്ദേഹം പെരുമ്പിള്ളിച്ചിറയിലെ ആശുപത്രിയില്‍ ചികിത്സതേടി.
What's Your Reaction?






