കട്ടപ്പന ശ്രീ ധര്‍മശാസ്താ ക്ഷേത്രം: ഉത്രം തിരുനാള്‍ മഹോത്സവ മഹാഘോഷയാത്ര
കട്ടപ്പന ശ്രീ ധര്‍മശാസ്താ ക്ഷേത്രം: ഉത്രം തിരുനാള്‍ മഹോത്സവ മഹാഘോഷയാത്ര

ഇടുക്കി: കട്ടപ്പന ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവത്തിന്റെ ഭാഗമായി മഹാഘോഷയാത്ര നടന്നു. ഇടുക്കിക്കവല ശ്രീലക്ഷ്മി നാരായണക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ നിരവധിപേര്‍ പങ്കെടുത്തു. ഉത്സവം ചൊവ്വാഴ്ച സമാപിക്കും. കുന്തളംപാറ, പാറക്കടവ്, വലിയകണ്ടം, വെള്ളയാംകുടി, വള്ളക്കടവ്, നരിയമ്പാറ, അമ്പലക്കവല മേട്ടുക്കുഴി എന്നീ കരകളില്‍ നിന്നാരംഭിച്ച് ഇടുക്കിക്കവല ലക്ഷ്മീനാരായണ ക്ഷേത്രത്തില്‍ എത്തിയശേഷമാണ് മഹാഘോഷയാത്ര ആരംഭിച്ചത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രക്ക് മിഴിവേകി. ഘോഷയാത്ര ക്ഷേത്രത്തിലെത്തിയ ശേഷം പൂരക്കാഴ്ച, പള്ളിവേട്ട, 500 കലാകാരന്‍മാര്‍ അണിനിരന്ന ചെണ്ടമേളം തുടങ്ങിയവ നടന്നു. ഉത്സവ ആഘോഷങ്ങള്‍ക്ക് ക്ഷേത്രം ഭാരവാഹികളായ സന്തോഷ് ചാളനാട്ട്, പി.ഡി.ബിനു, സാബു അറയ്ക്കല്‍, സജീന്ദ്രന്‍ പൂവാങ്കല്‍, മനോജ് പതാലില്‍, തങ്കച്ചന്‍ പുളിക്കത്തടം, മഹേഷ്‌കുമാര്‍ ചെമ്പകശേരി, ക്ഷേത്രം മേല്‍ശാന്തി എം.എസ്. ജഗദീഷ് ശാന്തികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






