കട്ടപ്പന ഇരുപതേക്കര്‍ പാലം നിര്‍മാണം അനിശ്ചിതത്വത്തില്‍

കട്ടപ്പന ഇരുപതേക്കര്‍ പാലം നിര്‍മാണം അനിശ്ചിതത്വത്തില്‍

May 21, 2024 - 18:11
Jun 21, 2024 - 18:12
 0
കട്ടപ്പന ഇരുപതേക്കര്‍ പാലം നിര്‍മാണം അനിശ്ചിതത്വത്തില്‍
This is the title of the web page

ഇടുക്കി: നിര്‍മാണം പുരോഗമിക്കുന്ന മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന 20 ഏക്കര്‍ പാലത്തിന്റെ നിര്‍മാണം അനിശ്ചിതത്വത്തില്‍. ഹൈവേയുടെ രണ്ടാം റീച്ച് നിര്‍മാണ പ്രവര്‍ത്തനം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. അതില്‍ കട്ടപ്പന മുതല്‍ നരിയംപാറ വരെയുള്ള ഘട്ടത്തില്‍ ഉള്‍പ്പെട്ടതാണ് ഇരുപതേക്കര്‍ പാലം നിര്‍മാണം. നിര്‍മാണത്തിന് ആവശ്യമായ നടപടിക്രമങ്ങളും കണക്കെടുപ്പുകളും നടന്നുവെങ്കിലും പാലം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു കുടുംബത്തെ മാറ്റി പാര്‍പ്പിക്കേണ്ടതായിട്ടുണ്ട്. ഇതിനായി കുടുംബത്തിന് സ്ഥലം നഗരസഭ നല്‍കിയെങ്കിലും വീട് വെക്കാനുള്ള നടപടിക്രമങ്ങള്‍ വൈകുകയാണ്.

അതേ സമയം മലയോര ഹൈവേയുടെ കട്ടപ്പന മുതല്‍ നരിയംപാറ വരെയുള്ള ഘട്ടത്തിന്റെ നിര്‍മാണ കാലാവധി പൂര്‍ത്തിയാകാറായതിനാല്‍ ഇനി ഈ ഘട്ടത്തില്‍ നിര്‍മാണം നടക്കുകയില്ല എന്നാണ് ലഭിക്കുന്ന വിവരം.സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളോട് നഗരസഭ കാണിക്കുന്ന വിപരീത മനോഭാവത്തിന്റെ ഫലമായി നടപടിക്രമങ്ങള്‍ വൈകിപ്പിച്ചു എന്ന്് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിക്കുന്നു. കുടുംബത്തെ മാറ്റി പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ സത്വരമായി നടപ്പിലാക്കണമെന്ന് ഹൈവേ നിര്‍മാണത്തിന്റെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നഗരസഭാ മനപ്പൂര്‍വ്വം ഇക്കാര്യങ്ങള്‍ വൈകിപ്പിക്കുകയും, ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥലം നല്‍കുകയും മാത്രമാണ് ചെയ്തതെന്നുമാണ്് പ്രതിപക്ഷ ആരോപണം. അടിയന്തരമായി കുടുംബത്തെ മാറ്റി പാര്‍പ്പിക്കാനായിട്ടുള്ള പൂര്‍ണ്ണമായ നടപടിക്രമങ്ങള്‍ നഗരസഭ നടപ്പിലാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

 

What's Your Reaction?

like

dislike

love

funny

angry

sad

wow