കട്ടപ്പന മൈത്രി നഗറിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
കട്ടപ്പന മൈത്രി നഗറിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

കട്ടപ്പന മൈത്രി നഗറിൽ മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. വട്ടുകുന്നേൽപ്പടി സ്വദേശി ശ്രീജിത്ത് ശ്രീനിവാസനാണു പിടിയിലായത്. മോഷ്ടിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കട്ടപ്പന പൊലീസ് വലയിലാക്കിയത്. ഫോൺ വിറ്റു കിട്ടിയ പണവും മോഷ്ടിച്ച പണവും ഉപയോഗിച്ച് പ്രതി സെക്കൻഡ് ഹാൻഡ് ബൈക്കും വാങ്ങി.
കഴിഞ്ഞ എട്ടാം തിയതി രാത്രിയിലാണ് അരീക്കാട്ട് ജോസഫ് മാത്യുവിന്റെ വീടിന്റെ ജനൽ വഴി ജോസഫിന്റെ മകൻ ആൽബർട്ട് മുറിക്കുള്ളിൽ വച്ചിരുന്ന പണമടങ്ങിയ പഴ്സും, ഭാര്യയുടെ മൊബൈൽ ഫോണും മോഷണം പോയത്. അന്ന് രാത്രിയിൽ സമീപത്തുള്ള വീടുകളുടെ കുളിമുറികളിൽ ആരോ ഒളിഞ്ഞു നോക്കിയതായും പരാതി ഉയർന്നിരുന്നു. ജോസഫും കുടുംബവും കട്ടപ്പന പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി പ്രതി ശ്രീജിത്തിനെ പിടികൂടുകയായിരുന്നു. മുൻപും അടിപിടി കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതി. ഇയാളെ തെളിവെടുപ്പിനായി മൈത്രി നഗറിൽ എത്തിക്കും.
What's Your Reaction?






