കട്ടപ്പന കോ ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്ന് പരാതി: പ്രതിഷേധവുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും
കട്ടപ്പന കോ ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്ന് പരാതി: പ്രതിഷേധവുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും

ഇടുക്കി: കട്ടപ്പന കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിവിധ കോഴ്‌സുകള്‍ക്ക് യൂണിവേഴ്‌സിറ്റി അംഗീകാരം ഇല്ലെന്ന പരാതിയുമായി വിദ്യാര്‍ഥികളും രക്ഷിതാക്കാളും രംഗത്ത്. ജാര്‍ഖണ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യാപിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റാണ് കോളേജില്‍ നിന്ന് ലഭിക്കുന്നത്. ഇതിന് കേരളത്തിലും വിദേശത്തും യാതൊരുവിധ മൂല്യവും ഇല്ലെന്നാണ് ഇവരുടെ പരാതി. ആദ്യ ബാച്ചില്‍ 33 വിദ്യാര്‍ഥികളാണ് ഇവിടെ പഠനം നടത്തിയിരുന്നത്. ഡിആര്‍ഐറ്റി, ഡിഡിറ്റി, ഡിഎംഎല്‍റ്റി, ബിഎസ്‌സി, ആര്‍ഐറ്റി, ഫാര്‍മസി തുടങ്ങിയ വിവിധ കോഴ്‌സുകളിലാണ് ഇവിടുള്ളത്. പല വിദ്യാര്‍ഥികളും പഠനം പൂര്‍ത്തീകരിച്ചശേഷം ട്രെയിനിങ്ങിന് പോയപ്പോഴാണ് തങ്ങള്‍ പഠിച്ച യൂണിവേഴ്‌സിറ്റിക്ക് അംഗീകാരം ഇല്ലെന്ന് മനസിലാക്കിയതെന്നും ഇവര്‍ പറഞ്ഞു. വിവിധ സെമസ്റ്ററുകളിലെ മാര്‍ക്ക് ഷീറ്റ് വന്നപ്പോള്‍ പങ്കെടുക്കാത്ത പരീക്ഷകള്‍ക്കുവരെ മാര്‍ക്ക് ലഭിച്ചിരിക്കുന്നു. അതുപോലെ സീലുകള്‍ക്ക് വ്യത്യാസമുണ്ട്. മാര്‍ക്ക് ഷീറ്റില്‍ നിരവധി അപാകതകള്‍ ഉണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
What's Your Reaction?






