കനത്ത മഴ: മാങ്കുളം പഞ്ചായത്തിലെ താളുംകണ്ടത്ത് റോഡ് ഒലിച്ചുപോയി
കനത്ത മഴ: മാങ്കുളം പഞ്ചായത്തിലെ താളുംകണ്ടത്ത് റോഡ് ഒലിച്ചുപോയി

ഇടുക്കി: കനത്ത മഴയില്‍ മാങ്കുളം പഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ സുകുമാരന്‍കട പാമ്പുകയം താളുംകണ്ടം റോഡ് ഒലിച്ചുപോയി. ഇതോടെ റോഡിന് കുറുകെ വലിയ കിടങ്ങ് രൂപംകൊണ്ടു. സ്‌കൂള്‍ ബസുകളും സ്വകാര്യ ബസും സര്‍വീസ് നടത്തുന്ന റോഡിന്റെ ഭാഗമാണ് ഒലിച്ച് പോയത്. രാവിലെ സ്‌കൂള്‍ ബസ് കടന്നുപോയി ഏതാനും സമയങ്ങള്‍ക്കുശേഷമാണ് സംഭവം. ഇതോടെ വലിയ അപകടം ഒഴിവായി. മാങ്കുളം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലുള്‍പ്പെടുന്ന പ്രദേശമാണിവിടം. ഇതുവഴിയുള്ള ഗതാഗതം സാധ്യമല്ലാതായതോടെ വാഹനം വഴിതിരിച്ച് വിടുന്നുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കല്ലാര്‍ മാങ്കുളം റോഡില്‍ പീച്ചാട് തളികത്തിന് സമീപം റോഡില്‍ വെള്ളം കയറി. പ്രദേശത്തുകൂടെ ഒഴുകുന്ന തോട് കരകവിഞ്ഞതോടെയാണ് റോഡിലേക്ക് വെള്ളം കയറിയത്. ഇതോടെ ഇതുവഴിയുള്ള ചെറുവാഹനങ്ങളുടെ യാത്ര ദുഷ്‌ക്കരമായി.
What's Your Reaction?






