മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ഏകദിന ശില്‍പ്പശാല
മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ഏകദിന ശില്‍പ്പശാല

ഇടുക്കി: മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍(ഐഎന്‍ടിയുസി) ജില്ലാ കമ്മിറ്റിയുടെ ഏകദിന ശില്‍പ്പശാല കട്ടപ്പനയില്‍ സംസ്ഥാന പ്രസിഡന്റ് മലയാലപ്പുഴ ജ്യോതിഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ മേഖലയില്‍ നിര്‍മിതബുദ്ധിയുടെ കടന്നുവരവ്, ഓണ്‍ലൈന്‍ ടാക്സി, ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ധന, പുതിയ ഗതാഗത നിയമങ്ങള്‍, ഡ്രൈവിങ് സ്‌കൂള്‍ മേഖലയിലെ പരിഷ്‌കാരങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. മോട്ടോര്‍ തൊഴിലാളി ക്ഷേമബോര്‍ഡ് പദ്ധതിയും ആനുകൂല്യങ്ങളും എന്ന വിഷയത്തില്‍ മനോജ് സെബാസ്റ്റ്യന്‍ ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് രാജാ രാജമാട്ടുക്കാരന്‍ അധ്യക്ഷനായി. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ജി. മുനിയാണ്ടി, പി.ആര്‍. അയ്യപ്പന്‍, ഡി. കുമാര്‍, ഷാഹുല്‍ ഹമീദ്, സന്തോഷ് അമ്പിളിവിലാസം, കെ.എ. സിദ്ധിഖ്, രാഹുല്‍ രാജേന്ദ്രന്‍, രാജു ബേബി, കെ.സി. ബിജു, ബിജു ദാനിയേല്‍, പ്രശാന്ത് രാജു എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനും കുടിശിക പുതുക്കുന്നതിനും അവസരമൊരുക്കിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട 115 പ്രതിനിധികള്‍ പങ്കെടുത്തു.
What's Your Reaction?






