കെപിഎസ്ടിഎ കട്ടപ്പന വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഡിഇ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി
കെപിഎസ്ടിഎ കട്ടപ്പന വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഡിഇ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി

ഇടുക്കി: അധ്യാപിക അലീന ബെന്നിയുടെ മരണത്തില്‍ കെപിഎസ്ടിഎ കട്ടപ്പന വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുഃഖാചരണവും ധര്‍ണയും സംഘടിപ്പിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജോര്‍ജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. നിയമനാംഗീകാരം നല്‍കാതെ അധ്യാപകരെ കൊലയ്ക്കുകൊടുക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുക, എന്‍പിഎസ് പിന്‍വലിച്ച് സ്റ്റാറ്റിയുട്ടി പെന്‍ഷന്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അധ്യാപകരുടെ സംരക്ഷകരാകേണ്ട അധികൃതര്‍ ദ്രോഹ നടപടികളുമായി മുമ്പോട്ട് പോയാല്‍ ശക്തമായ പ്രതിഷേധങ്ങള്‍ നേരിടേണ്ടിവരുമെന്ന് യോഗം പ്രഖ്യാപിച്ചു. സംസ്ഥാനത്താകമാനം പതിനാറായിരത്തോളം അധ്യാപകര്‍ നിയമന അംഗീകാരം ലഭിക്കാതെ ദുരിതത്തിലാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തെ മുഴുവന്‍ എഇഒ, ഡിഇഒ ഓഫീസുകള്‍ക്ക് മുമ്പില്‍ കെപിഎസ്ടിഎ ധര്‍ണ നടത്തുന്നതിന്റെ ഭാഗമായാണ് കട്ടപ്പനയിലും സമരം സംഘടിപ്പിച്ചത്. കട്ടപ്പന വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ആനന്ദ് എ കോട്ടിരി അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ആറ്റ്ലി വി.കെ., സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ജോസ് കെ സെബാസ്റ്റ്യന്‍, ശിവകുമാര്‍ ടി, ജില്ലാ പ്രസിഡന്റ് ജോബിന്‍ കെ കളത്തിക്കാട്ടില്‍, സംസ്ഥാന ഉപസമിതി കണ്‍വീനര്‍ എന്‍ വിജയകുമാര്‍, കട്ടപ്പന ഉപജില്ലാ സെക്രട്ടറി റെജി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






