കലിയടങ്ങാതെ പടയപ്പ: കന്നിമല എസ്റ്റേറ്റില്‍ ജീപ്പ് തകര്‍ത്തു
കലിയടങ്ങാതെ പടയപ്പ: കന്നിമല എസ്റ്റേറ്റില്‍ ജീപ്പ് തകര്‍ത്തു

ഇടുക്കി: മൂന്നാര്‍ കന്നിമല എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടാന പടയപ്പ ജീപ്പ് തകര്‍ത്തു. ജീപ്പിലുണ്ടായിരുന്നവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഫാക്ടറി ഡിവിഷനില്‍ താമസിക്കുന്നയാള്‍ ഭാര്യയുമായി ജീപ്പില്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം. ജീപ്പില്‍ മറ്റ് 3 പേര്‍ കൂടി ഉണ്ടായിരുന്നു. പടയപ്പ വാഹനത്തില്‍ തുടര്‍ച്ചയായി അടിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ബഹളമുണ്ടാക്കി ആനയെ കാട്ടിലേറ്റ് തുരത്തി. ആര്‍ആര്‍ടി സംഘം പടയപ്പയെ പിന്തുടര്‍ന്ന് വിരട്ടിയോടിച്ചു.
What's Your Reaction?






