സേവാഭാരതി ജില്ലാ പ്രതിനിധി സമ്മേളനം കട്ടപ്പനയില്‍ തുടങ്ങി
സേവാഭാരതി ജില്ലാ പ്രതിനിധി സമ്മേളനം കട്ടപ്പനയില്‍ തുടങ്ങി

ഇടുക്കി: സേവാഭാരതി ജില്ലാ പ്രതിനിധി സമ്മേളനം തിരുവനന്തപുരം എസ്‌യുടി അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. റോബിന്‍ ജോസഫ് എബ്രഹാം ഉദ്ഘാടനം ചെയ്തു. സരസ്വതി വിദ്യാപീഠം സ്‌കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ കര്‍മപദ്ധതികള്‍ ചര്‍ച്ച ചെയ്യും. പ്രതിനിധി സമ്മേളനത്തില്‍ ജില്ലയിലെ 52 പഞ്ചായത്തുകളിലും 2 നഗരസഭകളിലുമുള്ള യൂണിറ്റ് ഭാരവാഹികള്‍ പങ്കെടുക്കുന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. വി. നാരായണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. സന്തോഷ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് മഞ്ജു സതീഷ്, ആര്‍എസ്എസ് ഇടുക്കി വിഭാഗ് സംഘചാലക് കെ.എന്‍ രാജു, റോബര്‍ട്ട് ജോസഫ്, എം.പി ജയന്‍, കെ.വി രാജീവ്, ഡി. അജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






